സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് ശമ്പളം ഇല്ല!! പകരം ഉപജീവന ബത്ത

തിരുവനന്തപുരം: രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ ഒരേ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട അപൂർവതയ്ക്കാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഹിന്ദു ഐ എ എസ് ഗ്രൂപ്പും മുസ്ലിം ഐ എ എസ് ഗ്രൂപ്പും ഉണ്ടാക്കിയതിനാണ് ഗോപാലകൃഷ്ണൻ ഐ എ എസിന് സസ്പെൻഷൻ ലഭിച്ചത്.

മതപരമായി ഭിന്നത ഉണ്ടാക്കാനുള്ള ശ്രമം ആണ് ഇക്കാര്യത്തിൽ ഉണ്ടായത് എന്നതാണ് സസ്പെൻഷനിലേക്ക് കടക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പ്രശാന്തിനെ എന്തിനാണ് സസ്പെൻഡ് ചെയ്തെന്ന് കൃത്യമായി വിശദീകരിക്കാൻ സർക്കാരിന് കഴിയുന്നില്ല. പ്രശാന്ത് ഉന്നതിയിലെ ഫയലുകൾ കൈമാറിയില്ല എന്ന ജയതിലക് റിപ്പോർട്ട് ക്വോട്ട് ചെയ്ത മാതൃഭൂമി പത്രത്തിൻ്റെ റിപ്പോർട്ടാണ് സംഭവത്തിൻ്റെ തുടക്കം.

ഫയലുകൾ മുഴുവൻ ഉന്നതിയിൽ നിന്ന് മാറിയപ്പോൾ തന്നെ മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന് പ്രശാന്ത് കൈമാറിയിരുന്നു. ഇതിൻ്റെ തെളിവുകൾ ഇന്നലെ പുറത്ത് വന്നിരുന്നു. കൃത്യമായി ജോലി ചെയ്ത പ്രശാന്തിനെതിരെ വ്യാജ റിപ്പോർട്ട് ആണ് മാതൃഭൂമിയിൽ വന്നതെന്ന് ഇതോടെ വ്യക്തം. തെറ്റ് ചെയ്യാത്ത പ്രശാന്ത് ഫേസ് ബുക്കിൽ ജയതിലകിൻ്റെ ഫോട്ടോ ഉൾപ്പെടെ പോസ്റ്റ് ചെയ്ത് വിശദമായ കുറിപ്പും എഴുതി. ഉയർന്ന ഉദ്യോഗസ്ഥനെതിരെ കുറിപ്പെഴുതി എന്നതിൻ്റെ പേരിൽ പ്രശാന്തിനെയും സസ്പെൻഡ് ചെയ്തു. കേട്ട് കേൾവിയില്ലാത്ത നടപടിയാണ് പ്രശാന്തിൻ്റെ കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്.

സ്വർണ്ണ കടത്ത് വിവാദത്തെ തുടർന്ന് പ്രതിപക്ഷ പ്രതിഷേധം ശമിപ്പിക്കാൻ 2020 ൽ ശിവശങ്കറെ സസ്പെൻഡ് ചെയ്തതാണ് ഇതിന് തൊട്ട് മുമ്പത്തെ ഐ എ എസ് സസ്പെൻഷൻ.സർക്കാർ ജീവനക്കാർ പലരും പലവിധ കാരണങ്ങളാൽ സസ്പെൻഷൻ നേരിടുന്നത് പുതുമയല്ല. സസ്പെൻഷനിലായാലും ഇവർക്ക് ജീവിക്കാൻ സർക്കാർ മാസം തോറും പണം നൽകും. ഉപജീവന ബത്ത എന്നാണ് ഇതിൻ്റെ പേര്.

50,200 നും അതിന് മുകളിലും അടിസ്ഥാന ശമ്പളം വാങ്ങുന്നവർക്ക് പകുതി അടിസ്ഥാനശമ്പളവും പകുതി ഡി.എ യും ഉപജീവന ബത്തയായി ലഭിക്കും. 50,200 നും താഴെ അടിസ്ഥാന ശമ്പളം ഉള്ളവർക്ക് പകുതി അടിസ്ഥാനശമ്പളവും മുഴുവൻ ഡി.എയും ഉപജീവനബത്തയായി ലഭിക്കും. ഉപജീവനബത്തയോടൊപ്പം മറ്റ് എല്ലാ അലവൻസുകളും ലഭിക്കും. 6 മാസം വരെയാണ് പരമാവധി സസ്പെൻഷൻ കാലയളവ്. ഇക്കാലത്തിനുള്ളിൽ ഇവരുടെ ഭാഗവും വിശദീകരണവും സർക്കാർ കേട്ട് നടപടി എടുക്കണം.

6 മാസത്തിനുള്ളിൽ സർക്കാർ ഈ പരിപാടികൾ നടത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് കോടതി വഴി സസ്പെൻഷൻ പിൻവലിപ്പിക്കാൻ സാധിക്കും. സസ്പെൻഷൻ എന്നാൽ മാറ്റി നിറുത്തൽ മാത്രം. വാട്ട്സ് അപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സസ്പെൻഷൻ കാലയളവിൽ കൂടുതൽ വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ സമയം ലഭിക്കുമെന്നർത്ഥം.

സർക്കാർ നയത്തിനെതിരെ രംഗത്ത് വന്നാൽ ഐ എ എസ് ഉദ്യോഗസ്ഥൻ ആയാലും സർക്കാരിന് കണ്ണും പൂട്ടി സസ്പെൻഡ് ചെയ്യാം. പ്രശാന്ത് സർക്കാർ നയത്തെ വിമർശിച്ചിട്ടില്ല എന്ന് ഫേസ് ബുക്ക് പോസ്റ്റുകളിൽ നിന്ന് വ്യക്തം. ഗോപാലകൃഷ്ണൻ്റെ സസ്പെൻഷനോടൊപ്പം പ്രശാന്തിനെയും സസ്പെൻഡ് ചെയ്തതിന് പിന്നിലെ കളികൾ വരും ദിവസങ്ങളിൽ പുറത്ത് വരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
PKS Pillai
PKS Pillai
1 day ago

The AIS rules are different from that of the rules for state government servants. The subsistence allowance undergoes revision and the suspension itself is reviewed after specific periods as per rules.