CinemaNews

മേക്കപ്പ്മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് “ആസിഡ്” ; ശബ്ദം നഷ്ടപെട്ടതിനെപ്പറ്റി കലാരഞ്ജിനി

മലയാളികളുടെ പ്രീയതാര സഹോദരിമാരാണ് കൽപ്പന, ഉർവശി, കലാരഞ്ജിനി എന്നിവർ. ഇതിൽ കലാരഞ്ജിനിക്ക് പലപ്പോഴും ‍ഡബ്ബിങ് വോയ്സ് ആണ് സിനിമകളിൽ നൽകാറുള്ളത്. കലാരഞ്ജിനി സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾ കുറവാണെന്ന് തന്നെ പറയാം. എന്നാൽ താരത്തിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമായ ഭരതനാട്യത്തിൽ നടി സ്വന്തം വോയ്സ് തന്നെയാണ് നൽകിയത്. ഇപ്പോഴിതാ തന്റെ ശബ്ദം പോയത് എങ്ങനെയാണെന്ന് തുറന്നു പറയുകാണ് കലാരഞ്ജിനി.

“വർഷങ്ങൾക്ക് മുൻപ് നസീർ സാറിന്റെ പെയറായി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. അതിൽ രക്തം ഛർദിക്കുന്നൊരു സീനുണ്ട്. അന്ന് ചുവന്ന പൊടിയിൽ വെളിച്ചെണ്ണ മിക്സ് ചെയ്താണ് അത്തരം സീനുകൾ എടുത്തോണ്ടിരുന്നത്. പക്ഷേ മേക്കപ്പ്മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ് ആയിപ്പോയെന്ന് കലാരഞ്ജിനി പറയുന്നു.”

“അദ്ദേഹം അറിഞ്ഞ് കൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല. അറിയാതെ പറ്റിപ്പോയതാണ്. വെള്ളസാരി ആയിരുന്നു ആ സീനിൽ ഉടുത്തിരുന്നത്. അതിലാകണ്ടെന്ന് കരുതി നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്. എന്നാൽ അതൊഴിച്ചത് മാത്രമെ ഓർമയുള്ളൂ. ശ്വാസനാളം ചുരുങ്ങി. അങ്ങനെയാണ് ശബ്ദം പോയതെന്ന് കലാരഞ്ജിനി പറയുന്നു.”

Leave a Reply

Your email address will not be published. Required fields are marked *