മെക്‌സിക്കോ; കാമുകന്റെ മുറിയില്‍ സന്ദര്‍ശനം നടത്തിയ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയെ സംഘാടകര്‍ പുറത്താക്കി. നവംബര്‍ 16 ന് മെക്‌സിക്കോ സിറ്റിയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മോഡലും 2024 മിസ് പനാമയുമായ ഇറ്റലി മോറ. അച്ചടക്ക ലംഘനം ആരോപിച്ചാണ് മോറയെ പുറത്താക്കിയിരിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ പിന്‍വാങ്ങല്‍.
മോറ തന്റെ കാമുകന്‍ ജുവാന്‍ അബാഡിയയെ കാണാന്‍ മെക്‌സിക്കോയിലെ ഹോട്ടല്‍ മുറിയില്‍ സംഘാടകരുടെ അനുമതിയില്ലാതെ എത്തിയതാണ് ഈ നടപടിക്ക് കാരണമായതെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും, മിസ് യൂണിവേഴ്‌സ് പനാമയുടെ ഡയറക്ടര്‍ സീസര്‍ അനല്‍ റോഡ്രിഗസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് മോറയെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഘടനയുടെ അവഗണനയെത്തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കാനായി മോറയ്ക്ക് 7,000 ഡോളര്‍ വലിയുള്ള കരോലിന ഹെരേര വസ്ത്രമുള്‍പ്പെടെ സകല ചെലവുകള്‍ വഹിച്ചത് കാമുകനായ അബാഡിയ ആയിരുന്നു. ഇത് സംബന്ധിച്ച് സംഘാടകനായ പനാമ യുടെ ഡയറക്ടര്‍ സീസര്‍ അനല്‍ റോഡ്രിഗസുമായി തര്‍ക്കം നടന്നിരുന്നു. ഇതാണ് മോറയെ പുറത്താക്കാന്‍ കാരണമെന്നാണ് മോറയുടെയും കാമുകന്റെയും വാദം.
തനിക്കായി ഹോട്ടലിന്‍രെയോ അല്ലെങ്കില്‍ മേക്കപ്പ് ചെലവുകള്‍ വഹിക്കാന്‍ തന്റെ പക്കല്‍ പണമില്ലെന്നാണ് സീസര്‍ പറഞ്ഞ തെന്ന് മോറ വ്യക്തമാക്കി. താന്‍ ചടങ്ങില്‍ നിന്ന് വിടവാങ്ങുകയാണെന്നും ഇത് എനിക്ക് വളരെ ദുഖമാണെന്നും മോറ വ്യക്തമാക്കി. 19 കാരിയായ മോറ പ്രൊഫഷണല്‍ മോഡലാണ്. കൂടാതെ, സെനോറിറ്റ പനാമ 2024-ലെ വിജയി ആയിരുന്നു.