ധാക്ക: നാടുകടത്തപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പിടിക്കാന്‍ ഇന്റര്‍പോളിനോട് സഹായം ചോദിച്ച് ബംഗ്ലാദേശ്. കഴിഞ്ഞ മാസമാണ് ഹസീനയെ അറസ്റ്റ് ചെയ്യാനായി കോടതി ഉത്തരവിട്ടത്. 15 വര്‍ഷത്തെ ഭരണമവസാനിപ്പിച്ച് സേച്ഛാധിപതിയായ ഹസീന തന്റെ അടുത്ത സഹായികള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കുമൊപ്പം ആഗസ്ത് അഞ്ചിനാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസ് ദക്ഷിണേഷ്യന്‍ രാജ്യത്തിന്റെ ഇടക്കാല നേതാവായി ഓഗസ്റ്റ് 8-ന് ചുമതലയേറ്റു, പിന്നീട് 1971-ലെ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യയുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ട്രൈബ്യൂണല്‍ പുനഃസംഘടിപ്പിച്ചു. അറസ്റ്റ് നടപടിയ്‌ക്കെുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടും ഹസീനയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കാത്തതിനാലാണ് പിടികിട്ടാപ്പുള്ളികളെ പിടിക്കുന്ന ഇന്റര്‍പോളിനോട് സഹായം ബംഗ്ലാദേശ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കൂട്ടക്കുരുതികള്‍ക്കും മറ്റ് നിയമ ലംഘനങ്ങളുമെല്ലാം ഹസീനയുടെ കാലത്ത് നടന്നിരുന്നു. യൂനസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹസീനയെ വിചാരണ ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും അവരെ ഇന്ത്യയില്‍ നിന്ന് കൈമാറാന്‍ ആവശ്യപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നെങ്കിലും നടപടി കാണാത്തതിനാലാണ് ഇപ്പോള്‍ ഇന്റര്‍പോളിനെ ബംഗ്ലാദേശ് സമീപിച്ചിരിക്കുന്നത്.