CinemaNewsSocial Media

ഭാര്യമാരായാൽ ഇങ്ങനെ വേണം ! ദീപക്കിന്റെ പിറന്നാൾ ആഘോഷമാക്കി അപർണ ദാസ്

നടൻ ദീപക് പറമ്പോലിന്റെ പിറന്നാൾ ആഘോഷമാക്കി ഭാര്യയും നടിയുമായ അപർണ ദാസ്. ദീപക്കിനായി ഒരു സർപ്രൈസ് പാർട്ടി തന്നെയായിരുന്നു അപർണ ഒരുക്കിയിരുന്നത്. ദീപക്കിനെ കണ്ണുകെട്ടിയാണ് പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് അപർണ കൊണ്ട് പോയത്. സർപ്രൈസ് പാർട്ടിയുടെ വീഡിയോ അപർണ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഇരുവരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ഭാര്യമാരായാൽ ഇങ്ങനെ വേണമെന്നും ഈ സ്നേഹം എന്നെന്നും നില നില്‍ക്കട്ടെയെന്നുമാണ് ചിലർ പറയുന്നത്. അതേസമയം, ഈ വർഷം ഏപ്രിലിലാണ് അപർണയും ദീപക്കും വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *