CinemaNews

പൃഥ്വിരാജ് കേരളം വിട്ടു; പാരന്റിങ്ങും കരിയറും ഒരുമിച്ച് കൊണ്ടുപോകുക ലക്ഷ്യം

പൃഥിരാജ് കേരളം വിട്ടു. ഇനി സ്ഥിര താമസം മുബൈ പാലി ഹില്ലിലെ ബം​ഗ്ലാവിൽ. സ്ഥലമാറ്റം കരിയറും അലംകൃതയുടെ പഠനവും ലക്ഷ്യം വച്ചുകൊണ്ട്. തന്റെ കരിയർ കുറച്ചുകൂടി മെച്ചപ്പെടുത്താനും മകൾക്ക് കുറച്ചുകൂടി നല്ല വിദ്യാഭ്യാസം നൽകാനും മറ്റുമായിട്ടാണ് പൃഥ്വിയും കുടുംബവും കേരളം വിട്ടിരിക്കുന്നത്.

ബാന്ദ്ര വെസ്‌റ്റിലെ പാലി ഹില്ലിലാണ് നടന്‍ മുപ്പതുകോടിയുടെ ബംഗ്ലാവ് വാങ്ങിയത്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, കെഎല്‍ രാഹുല്‍ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പാലി ഹില്ലില്‍ ആഡംബര വസതികളുണ്ട്. ഇവിടേക്കാണ്‌ പൃഥ്വി കുടുംബസമേതം മാറിയത്.

അലംകൃതയ്ക്ക് മുംബൈയിലെ വലിയ സ്‌കൂളിൽ അഡ്മിഷൻ ആയിക്കഴിഞ്ഞു. മുംബൈയിൽ സ്ഥിരതാമസം ആണെങ്കിലും മാസത്തിലെ ഇരുപതുദിവസവും സുപ്രിയയും പൃഥ്വിയും കൊച്ചിയിൽ ആണുള്ളതെന്ന് മല്ലിക സുകുമാരന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ഇതിനകം തന്നെ നിരവധി ബോളിവുഡ് സിനിമകളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. അയ്യയിലൂടെ ആയിരുന്നു ബോളിവുഡിൽ താരത്തിന്റെ അരങ്ങേറ്റം. കരീന കപൂർ നായികാ ആയെത്തുന്ന പുതിയ ചിത്രത്തിൽ പൃഥ്വി ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതുകൊണ്ട്‌ കൂടിയാണ് കൊച്ചിയിൽ നിന്നുള്ള പൃഥ്വിയുടെയും കുടുംബത്തിന്റെയും സ്ഥലമാറ്റം.

2 Comments

Leave a Reply

Your email address will not be published. Required fields are marked *