Health

എന്ത് കഴിച്ചാലും ഗ്യാസാണോ? കാരണങ്ങൾ അറിയാം, പരിഹാരവും

പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് അസിഡിറ്റി. എന്ത് കഴിച്ചാലും ഗ്യാസിന്റെ ബുദ്ധിമുട്ടെന്ന് പലരും പരാതിപ്പെടുന്നത് കേൾക്കും. വയർ വീർക്കുക, മലബന്ധം, വയറുവേദന, മനംപിരട്ടൽ തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് പ്രശ്നം കാരണമുണ്ടാകാം. ചില ഭക്ഷണങ്ങൾ, മരുന്നുകൾ, സ്ട്രെസ്, ഉറക്കക്കുറവ്, ദഹനക്കുറവ് എല്ലാം ഗ്യാസ് വരാനുള്ള കാരണമാണ്. ചില തരം രോഗങ്ങളുടെ ലക്ഷണം കൂടിയാണ് ഗ്യാസ്. എന്നാൽ ഇതല്ലാതെ തന്നെ നാം വരുത്തുന്ന തെറ്റുകൾ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതെക്കുറിച്ചറിയാം…

ഭക്ഷണശേഷം ഗ്യാസ് പ്രശ്നം വരുന്നെങ്കിൽ. ഇതിൽ പ്രധാനപ്പെട്ട കാരണമാണ്് നല്ലതുപോലെ ചവച്ചരച്ച് കഴിക്കാത്തത്. ഇത് ദഹന പ്രശ്നങ്ങളുണ്ടാക്കുന്നു. വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണിത്. വേഗത്തിൽ കഴിക്കുമ്പോൾ ഇതിനൊപ്പം വായു കൂടി ഉള്ളിലെത്തുന്നു. ഇത് ഗ്യാസ് പ്രശ്നമുണ്ടാക്കുന്നു. ഇതുപോലെ ഭക്ഷണം വേഗത്തിൽ കഴിക്കുകയും വെള്ളം കുടിയ്ക്കുകയും ചെയ്യുമ്പോൾ ഗ്യാസ് പ്രശ്നമുണ്ടാകുന്നു. ഭക്ഷണം കഴിയ്ക്കുമ്പോൾ സംസാരിയ്ക്കുമ്പോഴും വായു ഏറെ ഉള്ളിലെത്തി ഇത് ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കുന്നു. ഭക്ഷണം കഴിയ്ക്കുമ്പോൾ ഇത്തരം തെറ്റുകൾ ഒഴിവാക്കിയാൽ തന്നെ കാര്യമായ ഗുണമുണ്ടാകും. ഗ്യാസ് പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിയ്ക്കും.

അസിഡിറ്റി മാറ്റാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങള്‍ ഇതാ..

രാത്രിയിൽ

അത്താഴമാണ് ഗ്യാസിനുള്ള ഒരു പ്രധാനപ്പെട്ട കാരണം. രാത്രിയിൽ അമിതമായി ഭക്ഷണം കഴിയ്ക്കുന്നത്, വൈകി കഴിയ്ക്കുന്നത് എല്ലാം പ്രശ്നമാണ്. ഇതെല്ലാം ദഹന പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതുപോലെ കൂടുതൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ രാത്രിയിൽ കഴിച്ചാലും ഗ്യാസുണ്ടാകാം. ഉറക്കക്കുറവ് ദഹന പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതും ഗ്യാസ് കാരണമായി വരുന്നു. രാത്രിയിൽ ലഘുവായ, മിതമായ ഭക്ഷണം, നേരത്തെ അത്താഴം, നല്ല ഉറക്കം എന്നിവയെല്ലാം ശീലമാക്കിയാൽ ഗ്യാസ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.

കോള പോലുള്ള പാനീയങ്ങൾ

കോള പോലുള്ള പാനീയങ്ങൾ, ചായ, കാപ്പി എന്നിവ ഗ്യാസ് കാരണമാണ്. ഇതു പോലെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് ഗ്യാസ് കാരണമാകുന്നു. ചായ, കാപ്പി എന്നിവ ഭക്ഷണത്തോടൊപ്പം കഴിച്ചാലും ഗ്യാസ് പ്രശ്നം അധികരിയ്ക്കുക. നാരുകൾ അടങ്ങിയ ആഹാരം നല്ലതാണ്. ഇത് കുടൽ, ദഹനാരോഗ്യത്തിന് പ്രധാനവുമാണ്. എന്നാൽ കൂടുതൽ ഫൈബർ ദഹനപ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് ഗ്യാസുണ്ടാക്കാം.

ഭക്ഷണം കഴിച്ച ശേഷം

ഭക്ഷണം കഴിച്ച ശേഷം ഉടൻ വ്യായാമം ചെയ്യുന്നത് ഗ്യാസ് പ്രശ്നങ്ങൾക്കുള്ള ഒരു കാരണമാണ്. സ്ട്രെസ് ഉള്ളവർക്ക് ഗ്യാസ് പ്രശ്നങ്ങളുണ്ടാകാം. കാരണം ഇത് ഹോർമോൺ പ്രശ്നങ്ങളുണ്ടാക്കുന്നു. ദഹന പ്രശ്നങ്ങളും ഗ്യാസുമെല്ലാം ഉണ്ടാകുന്നു. ചില തരം ഭക്ഷണങ്ങൾ, ഇവ ആരോഗ്യകരമാണെങ്കിലും ഗ്യാസുണ്ടാകാം. പയർ, പരിപ്പ് വർഗങ്ങൾ, പാൽ ഇതിൽ പെടുന്നു. പയർ വർഗങ്ങൾ മുളപ്പിച്ച് കഴിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x