ചേലക്കര : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ നിന്നും രേഖകളില്ലാതെ 25 ലക്ഷം രൂപ പിടികൂടി. ചേലക്കര അതിർത്തി പ്രദേശമായ വള്ളത്തോൾ നഗറിൽ കലാമണ്ഡലത്തിനടുത്ത് നിന്നാണ് പണം പിടികൂടിയത്. മതിയായ രേഖകളില്ലാതെയാണ് പണം കടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. രേഖകളില്ലാത്ത പണം കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് സ്ക്വാഡ് പരിശോധന കടുപ്പിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാവിലെ വാഹനത്തിൽ നിന്ന് പണം കണ്ടെത്തിയത്. കാറിന്റെ പിൻവശത്ത് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ബാങ്കിൽ നിന്ന് പിൻവലിച്ച പണമാണ്. വീട് നിർമാണം പുരോഗമിക്കുകയാണെന്നും അതിനായി മാർബിൾ വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.