തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് നടൻ സത്യരാജ്. മലയാളത്തിലുൾപ്പെടെ അഭിനയിച്ചിട്ടുള്ള സത്യരാജിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമാർക്കും അറിയില്ലെന്നതാണ് സത്യം. ഇപ്പോഴിതാ, അച്ഛനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് മകൾ ദിവ്യ സത്യരാജ്.
“എൻ്റെ അമ്മ 4 വർഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങൾ അമ്മയ്ക്ക് PEG ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ, താനും അച്ഛനും ഏറെ തകർന്നു പോയിരുന്നു. പക്ഷെ, ഞങ്ങൾ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുകയാണ്. പോസിറ്റീവായിട്ട് തന്നെ എന്തെങ്കിലും സംഭവിക്കും. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങൾക്കറിയാം. അപ്പ 4 വർഷമായി വലിയ ഗ്രേറ്റായ സിംഗിൾ പാരന്റാണ്” എന്നാണ് ദിവ്യ സത്യരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കോയമ്പത്തൂർ സ്വദേശിയായ സത്യരാജ് തുടക്ക കാലത്ത് കോയമ്പത്തൂർ ശൈലിയിലുള്ള ഭാഷയിലാണ് സിനിമകളിൽ സംസാരിച്ചിരുന്നത്. കോയമ്പത്തൂർ ഭാഷ നടന് ഏറെ ആരാധക വൃന്ദത്തെ നേടികൊടുത്തിരുന്നു. 1979 ലാണ് സത്യരാജ് മഹേശ്വരിയെ വിവാഹം കഴിച്ചത്. ദിവ്യയെ കൂടാതെ സിബിരാജ് എന്നൊരു മകനും താരത്തിനുണ്ട്.