മുംബൈ:രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് വ്യക്തമാക്കി ബിജെപി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്, പാര്‍ട്ടി നേതാക്കളായ അരുണ്‍ സിംഗ്, ഷെഹ്സാദ് പൂനവല്ല, ഓം പഥക് എന്നിവരടങ്ങുന്ന ബിജെപി സംഘമാണ് ന്യൂഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നാണ് വ്യക്തമാക്കിയാണ് ബിജെപി കമ്മീഷനെ സമീപിച്ചത്.
നവംബര്‍ 6-ന് ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിച്ചു. സംസ്ഥാനങ്ങളെ പരസ്പരം പോര ടിപ്പിക്കാന്‍ ശ്രമിച്ചു, ഭരണഘടനയെ തരംതാഴ്ത്തി, ബിജെപി ഭരണഘടന നശിപ്പിക്കാന്‍ പോവുകയാണെന്ന് വീണ്ടും കള്ളം പറഞ്ഞുവെന്നും അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണമെന്നുമാണ് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.