വണ്‍പ്ലസിന്റെ എയ്സ് 5 സീരീസ് ചൈനയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്ന തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വണ്‍പ്ലസിന്റെ എയ്സ് 5 സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, വരാനിരിക്കുന്ന എയ്സ് 5 ന്റെ എല്ലാ സ്മാര്‍ട്ട്ഫോണുകളിലും മെറ്റല്‍ മിഡില്‍ ഫ്രെയിമുണ്ടെന്ന് പറയപ്പെടുന്നു.
ക്യാമറകളുടെ ആകൃതിയില്‍ വലിയ മാറ്റമൊന്നും അവകാശപ്പെടുന്നില്ല കമ്പിനി. എന്നാല്‍ മെറ്റല്‍ മിഡില്‍ ഫ്രെയിമുകള്‍ ക്കൊപ്പം സെറാമിക് ബോഡിയും വലിയ ബാറ്ററിയും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 24 ജിബി റാം ഉണ്ടെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ വരുന്നതിനെ പറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നാണ് നിഗമനം.