തിരുവനന്തപുരം: കരാർ പുതുക്കിയില്ല. സെക്രട്ടറിയേറ്റിൽ ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം നിലച്ച മട്ടിൽ. 4000ത്തോളം വരുന്ന ജീവക്കാർക്ക് ഒരു ടിക്കറ്റിന് 20യോളം കിഴിവ് വന്ന് ഉപകാരപ്രധമാകുന്ന സംവിധാനമാണ് സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ച കൊണ്ടിരുന്ന കമ്പ്യൂട്ടറൈസ്ഡ് റെയിൽവേ റിസർവേഷൻ കേന്ദ്രം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ സംവിധാനം സെക്രട്ടറിയേറ്റിൽ കൊണ്ട് വന്നത്. ഇതിപ്പോൾ പിണറായി സർക്കാർ കാലത്ത് കരാർ പുതുക്കാത്തതിന്റെ പേരിൽ അടച്ചിട്ട അവസ്ഥയിലാണ്. കഴിഞ്ഞ അഞ്ചിനാണ് റെയിൽവേയും സംസ്ഥാന സർക്കാരും തമ്മിലുള്ള റിസർവ്വേഷൻ ടിക്കറ്റ് കരാർ അവസാനിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടറൈസ്ഡ് റെയിൽവേ റിസർവേഷൻ കേന്ദ്രം രണ്ട് ദിവസമായി പ്രവർത്തനം നിലച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുകയാണ് സെക്രട്ടറിയേറ്റ് അസോസിയേഷൻ. സെക്രട്ടേറിയറ്റിലെ അനക്സ് II കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രം സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഇന്നാൽ ഇപ്പോൾ പ്രവർത്തിക്കാത്തതു കാരണം ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുന്നു.
കേന്ദ്രം പ്രവർത്തിക്കുന്നതു സംബന്ധിച്ച് റെയിൽവേയുമായി പൊതുഭരണ വകുപ്പ് കരാർ പുതുക്കാത്തതാണ് നിലവിൽ റിസർവേഷൻ സെൻ്റർ പ്രവർത്തിക്കാത്തതിന് കാരണമെന്ന് മനസിലാക്കണമെന്നും കത്തിൽ പറയുന്നു. ആയതിനാൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് റെയിൽവേ റിസർവേഷൻ കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിനുള്ള കരാർ പുതുക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും.
ജീവനക്കാർ ബുദ്ധിമുട്ടുന്ന അടിയന്തര സാഹചര്യം പരിഗണിച്ച്, ഉടൻ തന്നെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കണമെന്നും മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കും സെക്രട്ടറിയേറ്റ് അസോസിയേഷൻ കത്ത് നൽകി.