CinemaNews

അമ്മ ട്രെയിനിന്റെ മുന്നിൽ കൊണ്ട് നിർത്തി : മഞ്ജു പിള്ള

ആത്മഹത്യയിൽ നിന്ന് തന്നെ രക്ഷപ്പെടുത്തിയത് അമ്മയാണെന്ന് നടി മഞ്ജു പിളള. അമ്മയുടെ വാക്കുകൾ കാരണമാണ് ജീവിതത്തിൽ മികച്ച നിലയിലെത്തിച്ചേരാൻ സാധിച്ചത്. പുതിയ ചിത്രമായ സർഗത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

‘പല സാഹചര്യങ്ങളിലും ജീവിതം അവസാനിപ്പിച്ച് കളയാമെന്ന് തോന്നിയിട്ടുണ്ട്. അതിൽ നിന്നൊക്കെ എന്നെ പിന്തിരിപ്പിച്ചത് അമ്മയുടെ ഇടപെടലുകളാണ്. അമ്മമാർക്കേ അതിന് സാധിക്കുകയുളളൂ. ഒരു അമ്മയായപ്പോഴാണ് എനിക്കും അത് മനസിലായത്. മകളുടെ സംസാരവും സ്വരവും ഒക്കെ മാറുമ്പോൾ അത് മനസിലാകുമെന്നും മഞ്ജു പിള്ള പറയുന്നു”.

ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അമ്മയ്ക്ക് മനസിലായി. ഒരു ദിവസം നിർത്തിയിട്ടിരിക്കുന്ന ഒരു ട്രെയിനിന്റെ മുൻപിൽ അമ്മ എന്നെ കൊണ്ട് നിർത്തി. എന്നിട്ടു നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു. ജീവിക്കാൻ പ്രയാസമാണെന്നും മരിക്കാനാണ് എളുപ്പമെന്നും അമ്മ എന്നോട് പറഞ്ഞു. അവിടെ നിന്നാണ് എനിക്കൊരു ചിന്ത വന്നത്. ജീവിച്ച് കാണിക്കാൻ ധൈര്യം വേണം. അത് എല്ലാവർക്കും പ​റ്റില്ല. അങ്ങനെയാണ് മാറിയതെന്നും മഞ്ജു പിളള പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *