കാനഡക്ഷേത്ര ആക്രമണം; ആസൂത്രകരിലൊരാൾ പിടിയിൽ

അറസ്റ്റിലായത് ഗുർപത്വന്ത് പന്നുവിന്റെ ഇടംകൈ ആയ ഖാലിസ്ഥാനി

ഒട്ടാവ: കാനഡ ഹിന്ദുമഹാസഭാ മന്ദിറിലുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിന്റെ സൂത്രധാരിലൊരാൾ അറസ്റ്റിൽ. ഈ കഴിഞ്ഞ നവംബർ എട്ടിന് ഗോസലിനെ അറസ്റ്റ് ചെയ്തതായും ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇയാൾക്കെതിരെ കേസെടുത്തതായും കനേഡിയൻ പോലീസ് പറഞ്ഞു.

ബ്രാപ്ടണിൽ സ്ഥിരതാമസമാക്കിയ 35 കാരനായ ഇന്ദ്രജീത് ഗോസൽ എന്ന ഖാലിസ്ഥാനിയാണ് അറസ്റ്റിലായത്. അറസ്റ്റിലായെങ്കിലും ഇയാളെ ഉപാധികളോടെ ജാമ്യം കൊടുത്ത് വിട്ടയച്ചു എന്നാണ് വിവരം. ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഖാലിസ്ഥാനിലെ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ കോർഡിനേറ്ററാണ് ഇന്ദ്രജീത് ഗോസൽ.

എസ്എഫ്‌ജെയുടെ ജനറൽ കൗൺസൽ ആയ ഗുർപത്വന്ത് പന്നൂവിന്റെ ഇടം കൈകൂടിയാണ് ഇയാൾ. കഴിഞ്ഞ വർഷം ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇയാളെ റഫറണ്ടത്തിന്റെ പ്രധാന കനേഡിയൻ സംഘാടകനായി നിയമിക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments