ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ നിങ്ങളുടെ ‘നാലാം തലമുറയ്ക്ക് പോലും കഴിയില്ലെന്ന്’ രാഹുലിനോട് അമിത് ഷാ

പാലമു: ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി അമിത് ഷാ. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നിങ്ങള്‍ക്കെന്നല്ല, നിങ്ങളുടെ നാലാം തലമുറയ്ക്ക് പോലും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്.

ഭരണഘടനയുടെ വ്യാജ പകര്‍പ്പ് കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭരണഘടനയെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കാന്‍ ബിജെപി ഒരിക്കലും കോണ്‍ഗ്രസിനെ അനുവദിക്കില്ല.

നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഒബിസികള്‍, ആദിവാസികള്‍, ദളിതര്‍ എന്നിവരില്‍ നിന്ന് സംവരണം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും അത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അമിത്് ഷാ ആരോപിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments