Technology

8,400 രൂപ മുതലുള്ള സ്മാര്‍ട്ട് ഫോണുകളുമായി ഐടെല്‍

ഐ ടെല്‍ പുതിയ ഫോണുകല്‍ പുറത്തിറക്കുന്നു. മിഡ് റെയിഞ്ചിലുള്ള സാധാരണകാര്‍ക്ക് ഇഷ്ട്‌പ്പെടുന്ന ഫോണുകളാണ് പുറത്തിറങ്ങുന്നത്. ഐടെല്‍ എസ് 25, ഐടെല്‍ എസ് 25 അള്‍ട്രാ വെള്ളിയാഴ്ച്ച ഇത് ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ചിരുന്നു. 50 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഇവയില്‍ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ഹാന്‍ഡ്‌സെറ്റുകളും ആന്‍ഡ്രോയിഡ് 15 ലേക്ക് ഒരു അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലായ ഐടെല്‍ എസ് 25ന്റെ വില ഏകദേശം 8,400 രൂപ മുതലാണ് ആരംഭി ക്കുന്നത്. അതേസമയം, ഐടെല്‍ എസ് 25 അള്‍ട്രായുടെ വില ഏകദേശം 15,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ഫിലിപ്പീ ന്‍സിലെ ഉപഭോക്താക്കള്‍ക്ക് ഷോപ്പി വഴി ഐടെല്‍ 25ന്റെ ഓര്‍ഡര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ബ്രോമോ ബ്ലാക്ക്, മാംബോ മിന്റ്, സഹാറ ഗ്ലീം എന്നീ നിറങ്ങളിലാണ് ഐടെല്‍ 25 ഇറങ്ങുന്നത്. ഐടെല്‍ എസ് 25 അള്‍ട്രാ ബ്രോമോ ബ്ലാക്ക്, കൊമോഡോ ഓഷ്യന്‍, മെറ്റിയോര്‍ ടൈറ്റാനിയം എന്നീ കളറുകളില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *