ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ തോതിലാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത്. അതിനാല്‍ തന്നെ പുക മലിനീ കരണം ഡല്‍ഹിയുടെ അവസ്ഥയെ തന്നെ താറുമാറാക്കിയിരിക്കുകയാണ്. ഇതിനായി നല്ല ഒരു പ്രതിരോധ മാര്‍ഗം കണ്ടെത്തി യിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. പൊടിയാലുള്ള മലിനീകരണം കുറയ്ക്കാന്‍ വെള്ളം തളിക്കാനായി ഡ്രോണുകള്‍ ഉപയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
നഗരത്തിലെ 13 ഹോട്ട്സ്പോട്ടുകളില്‍ മലിനീകരണത്തിന്റെ അളവ് സാധാരണയേക്കാള്‍ കൂടുതലാണെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബദല്‍മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. റോഡുകളില്‍ വെള്ളം തളിക്കാന്‍ മൊബൈല്‍ ആന്റി സ്‌മോഗ് ഗണ്ണുകള്‍ ഇതിനകം ഉപയോഗിക്കുന്നുണ്ട്. ഡ്രോണ്‍ പദ്ധതി വിജയിച്ചാല്‍ ഹോട്ട്സ്പോട്ടു കളിലെ റോഡുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ വെള്ളം തളിക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
മലിനീകരണത്തെ ചെറുക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യ മെന്നും, ഓരോ ഡ്രോണിലും 15 ലിറ്റര്‍ വെള്ളം വരെ വഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഫലമനുസരിച്ചുള്ള റിപ്പോര്‍ട്ട് പരിസ്ഥിതി വകുപ്പിനും ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിക്കും അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.