ലഖ്നൗ: സ്ത്രീകള്‍ക്കെതിരെയുള്ള മോശം സ്പര്‍ശനം തടയാന്‍ വിചിത്ര നിര്‍ദ്ദേശവുമായി യുപി വനിതാ കമ്മീഷന്. പുരുഷന്മാര് സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ തയ്ക്കുകയോ സ്ത്രീകളുടെ മുടി വെട്ടുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പുരുഷന്മാരുടെ ദുരുദ്ദേശ്യങ്ങളെ തടയാനാകുമെന്നാണ് ഉത്തര്‍പ്രദേശ് സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട്.
ഒക്ടോബര്‍ 28ന് നടന്ന വനിതാ കമ്മീഷന് യോഗത്തിലാണ് സ്ത്രീകള്‍ക്കായി തുന്നുന്ന വസ്ത്രങ്ങളുടെ അളവ് വനിതാ തയ്യല്‍ ക്കാര് മാത്രം എടുക്കണമെന്നും ഈ ഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിരുന്നുവെന്ന് വനിതാ കമ്മീഷന് അംഗം ഹിമാനി അഗര്‍വാള്‍ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
സലൂണുകളില്‍, സ്ത്രീ കസ്റ്റമര്‍മാരെ ശ്രദ്ധിക്കേണ്ടത് വനിതാ ബാര്ബര്മാരായിരിക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു. ഇത്തരം തൊഴിലുകള്‍ ചെയ്യുന്ന പുരുഷന്മാര് കാരണം സ്ത്രീകള്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് കണ്ടെത്തിയതിനാലാണ് ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഇത് ഇപ്പോള്‍ ഒരു നിര്‍ദ്ദേശം മാത്രമാണെന്നും ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ വനിതാ കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.