കോൺടെന്റ് പക്ഷപാതമുള്ളവ, വാസ്തവമില്ല; വിക്കിപീഡിയക്കെതിരെ കേന്ദ്ര സർക്കാർ നോട്ടീസ്

വിക്കിപീഡിയക്ക് കേന്ദ്രസർക്കാർ ഔദ്യോഗികമായി നോട്ടീസ് അയച്ചതമായി റിപോർട്ടുകൾ പുറത്ത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിക്കിപീഡിയക്ക് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചത്. കേന്ദ്രീകൃത എഡിറ്റോറിയൽ നിയന്ത്രണത്തെക്കുറിച്ചും പ്ലാറ്റ്‌ഫോമിലെ പക്ഷപാതത്തെയും കൃത്യതയില്ലായ്മയെയും കുറിച്ചുള്ള പതിവ് പരാതികൾ ആശങ്ക ജനിപ്പിക്കുന്നതിനെ തുടർന്നാണ് നോട്ടീസ് അയച്ചതെന്ന് മന്ത്രാലയം പറയുന്നു.

മുൻകൂർ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (എഎൻഐ ANI ) വിക്കിപീഡിയക്കെതിരെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഡൽഹി ഹൈക്കോടതി ഈയിടെ വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വിക്കിപീഡിയ പേജിൽ അപകീർത്തികരമായ തിരുത്തലുകൾ വരുത്തുകയും തുടർന്ന് ഉപയോക്തൃ ഐഡന്റിറ്റി വെളിപ്പെടുത്താൻ എഎൻഐ ആവശ്യപ്പെടുകയും കോടതിയുടെ സമയപരിധി പാലിക്കുന്നതിൽ പോലും പ്ലാറ്റ്ഫോം പരാജയപ്പെടുകയായിരുന്നു.

തങ്ങൾ ഫ്രീ എൻസൈക്ലോപീഡിയയാണ് വിക്കിപീഡിയയുടെ അവകാശവാദം. വിക്കീപിഡിയയുടെ വോളണ്ടിയർമാർക്ക് അതിൽ പുതിയ പേജുകൾ ഉൾപ്പെടുത്താനും നിലവിലെ കോൺടെന്റ് തിരുത്താനും സാധിക്കുന്നതാണ് . എന്നാൽ വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അവകാശപ്പെടുന്നത് വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം, ഇതേ വിഷയത്തിൽ പ്രത്യേക വാദം കേൾക്കുമ്പോൾ, തിരുത്തലുകൾ വരുത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവച്ചതിന് വിക്കിപീഡിയയ്ക്ക് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments