Kerala

എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ദുഃഖമുണ്ട്, ഞാന്‍ നിരപരാധി; ദിവ്യ

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് പി. പി ദിവ്യ. ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പ്രതികരിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നായിരുന്നു ദിവ്യ വ്യക്തമാക്കിയത്. ഞാന്‍ നിരപരാധിയാണ്. അത് തെളിയിക്കും. എന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നു 11 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയില്‍ മോചിതയാവുന്നത്.

എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിന്റെ കുടുംബത്തെ പോലെ തന്റേയും ആഗ്രഹം സത്യം തെളിയണമെന്നാണെന്നും പിപി ദിവ്യ കൂട്ടിച്ചേര്‍ത്തു. സ്ത്രീയെന്ന പ്രത്യേക പരിഗണന നല്‍കിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.

കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിച്ചുവെന്നും ദിവ്യയുടെ അച്ഛന്‍ ഹൃദ്രോഗിയാണെന്നും
ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്നും ജാമ്യം നല്‍കിയ കോടതി വിധിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *