National

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി

ധൂലെ: ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കാശ്മീര്‍ നിയമസഭയില്‍ ബഹളം പതിവായിരുന്നു. എന്നാല്‍ പുനസ്ഥാപിക്കല്‍ ഒരിക്കലും നടക്കില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ് പ്രധാനമന്ത്രി. ലോകത്തിലെ ഒരു ശക്തിക്കും അവിടെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കോണ്‍ഗ്രസ് ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെ ഉയര്‍ത്തിക്കാട്ടുകയാണ്.

അതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്ഥാന്‍ അജണ്ടയെ പ്രോത്സാഹിപ്പി ക്കരുതെന്നും വിഘടനവാദികളുടെ ഭാഷ സംസാരിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്ടി (പട്ടികവര്‍ഗം), എസ്സി (പട്ടികജാതി), ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍) എന്നിവര്‍ ഒറ്റക്കെട്ടായി നിന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിക്കും, നെഹ്റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസും അദ്ദേഹത്തിന്റെ കുടുംബവും സംവരണത്തെ എതിര്‍ത്തിരുന്നു, ഇപ്പോള്‍ അവരുടെ നാലാം തലമുറ ‘യുവരാജ്’ (രാഹുല്‍ ഗാന്ധി) ജാതി വിഭജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അതിനെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *