Kerala

IFFK മീഡിയ സെല്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു

2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29-ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രായപരിധി 28 വയസ്സ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 15നകം cifra@chalachitraacademy.org എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

എഴുത്തുപരീക്ഷ 2024 നവംബര്‍ 17 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. ഡിസംബര്‍ 02 ന് മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *