തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോളടിച്ചു. സര്‍ക്കാര്‍ 211 കോടി രൂപകൂടി സഹായധനം അനുവദിച്ചുവെന്ന് ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തു കള്‍ക്കും നഗര സഭകള്‍ക്കുമായിട്ടാണ് പൊതു ആവശ്യ ഫണ്ട് തുകയായി 211 കോടി അനുവദിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ അനുവദിച്ചത് 6250 കോടിയായിരുന്നു.
മുന്‍സിപ്പാലിറ്റികള്‍ക്ക് 26 കോടി, കോര്‍പറേഷനുകള്‍ക്ക് 18 കോടി, കെഎസ്ആര്‍ടിസിക്ക് 30 കോടി എന്നിവയും അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് രണ്ടാം തവണയാണ് തുക അനുവദിക്കുന്നത്. ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി വകയിരുത്തിയത് 900 കോടിയായിരുന്നു. എന്നാല്‍ ഇതിനോടകം 1111 കോടി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.