Kerala

നീല ട്രോളി ബാഗും രാഹുലും പോയത് വ്യത്യസ്ത കാറുകളില്‍, കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: കള്ളപ്പണാരോപണത്തില്‍ വീണ്ടും സിപിഎം- കോണ്‍ഗ്രസ് പോര് മുറുകുന്നു. നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റിയാണ് കള്ളപ്പണ ആരോപണം ഉണ്ടായിരിക്കുന്നത്. ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന് പലവുരു ആവര്‍ത്തിച്ചിട്ടും രാഹുലിന്റെ വാക്കുകള്‍ സിപിഎം ചെവിക്കൊണ്ടിട്ടില്ല, മാത്രമല്ല രാഹുല്‍ നീല ട്രോളി ബാഗ് വെച്ച കാറില്‍ അല്ല പോയതെന്ന് മനസിലാക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

റെയ്ഡ് നടക്കുന്നതിന് മുന്‍പ് ഹോട്ടലിലേയ്ക്ക് ട്രോളി ബാഗുമായി എത്തിയ ഫെനി നൈനാനെയും വരാന്തയില്‍ നിന്ന് സംസാരി ക്കുന്ന രാഹുല്‍ ഉള്‍പ്പടെ മറ്റുള്ള നേതാക്കളുടെയും ചിത്രങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഫെന്നി ട്രോളി ബാഗ് വെച്ച കാറില്‍ അല്ലാതെ മറ്റൊരു കാറിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.

ട്രോളി ബാഗ് വെച്ച കാര്‍ രാഹുല്‍ പോയ കാറിനെ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. വസ്ത്രമായിരുന്നുവെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തുകൊണ്ട് ആ കാറില്‍ പോയില്ലെന്നാണ് സിപിഎമ്മിന്റെ ചോദ്യം. നീല ബാഗില്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. സിപിഎം ആണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *