കഴിഞ്ഞ കുറച്ചധികം കാലമായി, നൽകുന്ന അഭിമുഖത്തിലൂടെയും കൈകാര്യം ചെയ്യുന്ന കഥാപത്രത്തിന്റെ പേരിലും മലയാള സിനിമയിൽ പ്രധാന ശ്രദ്ധയാകർഷിക്കുന്ന നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. നടനും വില്ലനുമായെല്ലാം വേഷങ്ങൾ കൈകാര്യം ചെയ്യാറുണ്ടെങ്കിലും പലപ്പോഴും അദ്ദേഹത്തിന്റെ നെഗറ്റീവ് കഥാപാത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ളത്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു അഭിമുഖമാണ് സോഷ്യൽമീഡിയയിൽ ചർച്ച. നെഗറ്റീവ് കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന ആളാണ് താൻ എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ചർച്ചയ്ക്ക് ആസ്ഥാനം. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രമാണ് ഷൈൻ ടോം ചാക്കോയുടെതായുള്ള അടുത്ത റിലീസ്. ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിൽ എത്തും. ഈ സിനിമയുടെ പ്രമോഷനിടെയാണ് നെഗറ്റീവ് കഥാപത്രങ്ങളാണ് തനിക്കിഷ്ടമെന്ന് താരം പറഞ്ഞത്.
സ്ത്രീകൾ എപ്പോഴും കുറ്റം പറയുന്നത് പുരുഷന്മാരെയാണ്. എന്നാൽ പുരുഷന്മാർ അത് തിരിച്ചു ചെയ്യുന്നില്ല. എല്ലാ വിവാഹമോചനങ്ങളിലും പുരുഷന്മാരാണ് വില്ലൻ എന്നും ഷൈൻ പറഞ്ഞുവയ്ക്കുന്നു. യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നും കഥകളിലാണ് അങ്ങനെയെന്നും ഷൈൻ പറയുന്നു.സിനിമയിൽ കുറച്ച് മോശം വേഷങ്ങൾ ചെയ്യാനാണ് രസം. കാരണം ജീവിതത്തിൽ അത് ചെയ്യാനുളള അവകാശവും സ്വാതന്ത്ര്യവും നമുക്കില്ല.
നന്നായി പെരുമാറണമല്ലോ. അതുകൊണ്ടാണ് പലരും രക്ഷപ്പെട്ട് പോകുന്നത്. അങ്ങനയാണല്ലോ പലരും നമ്മൾ മോശമാണെന്ന രീതിയിൽ പലതും പറഞ്ഞുപരത്തുന്നതെന്ന് താരം കൂട്ടിച്ചേർത്തു. ആരും മോശമായി പെരുമാറില്ല. സിനിമയിൽ മാത്രമേ മോശമായി പെരുമാറാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് അതൊക്കെ ആസ്വദിച്ച് ചെയ്യും. താൻ വളരെ വായ് നോക്കി ആയിട്ടുള്ള ആളല്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.