ന്യൂഡല്‍ഹി; നിര്‍ഭയ ബലാല്‍സംഗത്തിന് ശേഷം രാജ്യത്തെ ഏറെ ഞെട്ടിച്ച കേസായിരുന്നു കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാല്‍സംഗക്കൊല. ഏറെ വിവാദങ്ങളും പ്രതിഷേധങ്ങളും നടന്ന ഈ സംഭവത്തില്‍ ഇന്നും പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം നടത്തുകയാണ്. കേസിന്‍രെ വിചാരണ പശ്ചിമ ബംഗാളില്‍ നിന്ന് മാറ്റണമെന്ന് ഹര്‍ജിയില്‍ ഇപ്പോഴിതാ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ബംഗാളില്‍ തന്നെയാകണം വിചാരണ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
തെളിവുകള്‍ പരിശോധിച്ച ശേഷം മറ്റൊരു അന്വേഷണത്തിന് ഉത്തരവിടാന്‍ വിചാരണക്കോടതി ജഡ്ജിക്ക് മതിയായ അധികാര മുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഒന്നാം പ്രതിയായ സഞ്ജയ് റോയിക്കെതിരെ നവംബര്‍ 4 ന് കൊല്‍ക്കത്ത കോടതി കുറ്റം ചുമത്തിയിട്ടുണ്ടെന്നും കേസില്‍ ദൈനംദിന വിചാരണ നവംബര്‍ 11 മുതല്‍ ആരംഭിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.