വയനാട് ദുരന്തബാധിതർക്ക് നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളെന്ന് പരാതി; പ്രതിഷേധം ശക്തം

Wayanad Landslide

വയനാട്: വയനാട് ദുരന്ത ബാധിതർക്ക് നൽകിയത് ഭക്ഷ്യയോ​ഗ്യമല്ലാത്ത വസ്തുക്കൾ എന്ന് പരാതി. ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ നിന്ന് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ ലഭിച്ചെന്ന് കാണിച്ച് പ്രതിഷേധത്തിനിറങ്ങിയിരിക്കുകയാണ് വയനാട്ടുകാർ. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

റവന്യൂ തന്ന കിറ്റാണ് നൽകിയതെന്നും അതിൽ പ്രശ്നം വന്നെങ്കിൽ തെറ്റ് തിരുത്തും. മനപ്പൂർവ്വം ഇത്തരം കാര്യങ്ങൾ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അതേ സമയം സഭവത്തിന് പിന്നിൽ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം നടന്നോ എന്ന സംശയമുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. പ്രതിഷേധത്തിന്റെ പേരിൽ പഞ്ചായത്തം​ഗത്തിനെതിരെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. സംഭവത്തില്‍ പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments