കണ്ണൂര്‍; എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എല്‍എല്‍ബിയുടെ പരീക്ഷ ചോദ്യപേപ്പറില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട കേസ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
മഞ്ചേശ്വരം ലോ കോളേജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിന് സി എബ്രഹാമിനെതിരെയാണ് കണ്ണൂര്‍ സര്‍വ്വകലാ ശാലയുടെ ഈ നടപടി. ത്രിവത്സര എല്‍ എല്‍ ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ കേസ് പരാമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ചോദ്യപേപ്പറില്‍ എഡിഎമ്മിന്റെ പേര് സൂചിപ്പിച്ചിട്ടില്ലായിരുന്നുവെന്നാണ് അധ്യാപകന് പറഞ്ഞത്. മനുഷ്യാവ കാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നും അധ്യാപകന് കൂട്ടിച്ചേര്‍ത്തു.