ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കിയതില്‍ നിരാശ ജനകമാണ് കാശ്മീരിലെ പല പാര്‍ട്ടികളും. അതിനാല്‍ തന്നെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനെതിരെ കഴിഞ്ഞ ദിവസം നിയമസഭയില്‍ വലിയ ചര്‍ച്ചകളും ബഹളങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ കേന്ദ്രഭരണ പ്രദേശത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീര്‍ നിയമസഭ ബുധനാഴ്ച പാസാക്കിയിരിക്കുകയാണ്.
ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി 2019 ഓഗസ്റ്റ് 5-ന് കേന്ദ്രം റദ്ദാക്കിയ പഴയ സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. ഈ പ്രക്രിയ ദേശീയ ഐക്യവും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാ ഷങ്ങളും സംരക്ഷിക്കേണ്ടതാണെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബിജെപി അംഗങ്ങള്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. ബിജെപി അംഗങ്ങള്‍ പ്രമേയത്തിന്റെ പകര്‍പ്പുകള്‍ വലിച്ചു കീറിയിരുന്നു.
ബഹളത്തിനിടയില്‍ സ്പീക്കര്‍ അബ്ദുള്‍ റഹീം പ്രമേയം വോട്ടിനിട്ടാണ് പാസാക്കിയത്. ബഹളമുണ്ടായതോടെ സഭ 15 മിനിറ്റോളം നിര്‍ത്തിവച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റദ്ദാക്കുകയും ഇതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജി ക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു.