CinemaNews

രാമനും സീതയുമായി രൺബീറും സായ് പല്ലവിയും ; ‘രാമായണ’ റിലീസ് പ്രഖ്യാപിച്ചു

ഇന്ത്യൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘രാമായണ’യുടെ റിലീസ് പ്രഖ്യാപിച്ചു. നിർമാതാവ് നമിത് മൽഹോത്രയാണ് റിലീസ് വിവരം പുറത്തുവിട്ടത്. രണ്ടു ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. ആദ്യഭാ​ഗം 2026 ദീപാവലിക്കും രണ്ടാം ഭാ​ഗം 2027 ദീപാവലിക്കും തിയറ്ററുകളിൽ എത്തും.

റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. രാമായണയിൽ രൺബീർ കപൂർ രാമനായെത്തുമ്പോൾ സീതയാകുന്നത് സായ് പല്ലവിയാണ്. കൂടാതെ വില്ലൻ വേഷത്തിൽ അതായത് രാവണനായെത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം യാഷും. അടുത്തിടെയായിരുന്നു താനാണ് രാമായണയിൽ രാവണയെത്തുന്നതെന്ന് യാഷ് വ്യക്തമാക്കിയത്.

“ഒരു നടനെന്ന നിലയിൽ അഭിനയിക്കാൻ ഏറ്റവും ആവേശകരമായ കഥാപാത്രമാണ് രാവണൻ. ആ വേഷമാകാൻ ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും യാഷ് പറയുന്നു. വേറെ ഏതെങ്കിലും കഥാപാത്രം ആയിരുന്നു തനിക്കവര്‍ ഓഫർ ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ വേണ്ടെന്ന് പറയുമായിരുന്നുവെന്നും യാഷ് പറഞ്ഞിരുന്നു”.

Leave a Reply

Your email address will not be published. Required fields are marked *