KeralaNewsPolitics

പാലക്കാട് റെയ്ഡ് : കൊടകര കുഴൽപ്പണ കേസ് മറച്ചു പിടിക്കാനുള്ള ശ്രമം : കെ സി വേണുഗോപാൽ

മലപ്പുറം : പാലക്കാട്ട് ഹോട്ടലിൽ പാതിരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറി റെയ്ഡ് നടത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേട്ടുകേൾവി ഇല്ലാത്ത ഹൃദയഭേദകമായ സംഭവങ്ങളാണ് പാലക്കാട് നടന്നത്. ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്ത സംഭവം ആണിതെന്നും കെസി വേണുഗോപാല്‍ പറയുന്നു.

എന്ത് അടിസ്ഥാനത്തിലാണ് വനിത പോലീസില്ലാതെ റെയ്ഡിന് കടന്ന് ചെല്ലാൻ പോലീസ് തയാറായത് ? എവിടെ നിന്നാണ് പാതിരാത്രി റെയ്ഡ് നടത്താൻ ഉത്തരവ് വന്നതെന്നും കെസി വേണുഗോപാല്‍ ചോദിക്കുന്നു. പോലീസ് എത്തുമ്പോൾ ബിജെപി – സിപിഎം നേതാക്കൾ ഒരുമിച്ചുണ്ടായിരുന്നു. കൊടകര കുഴൽപ്പണ കേസ് മറച്ചു പിടിക്കാനാണ് ഈ ശ്രമങ്ങൾ നടക്കുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. ഏത് രാജ്യത്താണ് ഇതൊക്കെ നടക്കുന്നത് ? നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. ബിജെപി നടത്തിയ ഹവാല കുംഭകോണത്തെ മറച്ച് പിടിക്കാൻ ആണ് ശ്രമം നടക്കുന്നത്. പാലക്കാട് പോലീസ് ബിജെപിയുമായി ചേർന്ന് നടത്തുന്നതാണ് ഈ ശ്രമങ്ങൾ. ത്രിശൂർ ഡിൽ പാലക്കാട് ആവർത്തിക്കാനാണ് ശ്രമം. ഇത് അത്യന്തം ഗൗരവകരം ആണെന്നും പിണറായി വിജയന്‍റെ അറിവോടെയാണ് ഈ നടപടികളെന്നും കെസി വേണുഗോപാല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *