KeralaNews

പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് കേസ്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് കേസ്

ഇന്നലെ രാവിലെ 9.30ന് അൻവറും കോൺഗ്രസ്‌ വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘം ചേർന്ന്‌ താലൂക്ക്‌ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ വളരെ മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.നേരത്തെ പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎ പരാതി ഉന്നയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *