കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ ഇടപെട്ട് വത്തിക്കാന്‍. സഭയുടെ തീരുമാനങ്ങള്‍ വൈദികര്‍ അനുസരിക്കണമെന്നും തീരുമാനങ്ങള്‍ പാലിക്കാത്ത വൈദികര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമെങ്കില്‍ പുറത്താക്കണമെന്നുമാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്.
അപ്പസ്തോലിക് ന്യൂണ്‍യോയാണ് വത്തിക്കാന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭാ അധ്യക്ഷനാണ് കത്ത് നല്‍കിയിരിക്കുന്നത്. അതേസമയം, കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ നല്കിയ ഹര്‍ജികള്‍ വത്തിക്കാന്‍ തള്ളുകയും ചെയ്തിരുന്നു. പിന്നാലെയാണ് വത്തിക്കാന്‍ നിലപാട് വ്യക്തമാക്കിയത്.