വാഷിംഗ്ടണ്‍: ട്രംപിനോട് പൊരുതി തോറ്റെങ്കിലും അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായിരിക്കുകയാണ് കമല ഹാരിസ്. അറുപതുകാരിയായ കമല ഹാരിസ്. സാന്‍ ഫ്രാന്‍സിസ്കോയുടെ ജില്ലാ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെ ടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത ആയിരുന്നു.
ജോ ബൈഡന് പകരക്കാരിയായിട്ടാണ് ട്രംപിനെ നേരിടാന്‍ കമല എത്തിയത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നോമിനിയായി ഹാരിസിനെ ബൈഡന് അംഗീകരിച്ചിരുന്നു. അമേരിക്കയിലെ പ്രധാന പാര്‍ട്ടി ടിക്കറ്റില്‍ വൈസ് പ്രസിഡന്റ് നോമിനിയായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വനിതയായെന്ന പ്രത്യേകതയും കമലയ്ക്കുണ്ട്.
സെനറ്റിലെ മൂന്ന് ഏഷ്യന്‍ അമേരിക്കക്കാരില്‍ ഒരാളും ചേമ്പറില്‍ സേവനമനുഷ്ഠിച്ച ആദ്യത്തെ ഇന്ത്യന്‍-അമേരിക്കക്കാരിയുമാണ് കമല ഹാരിസ്. ബരാക് ഒബാമയുടെ പെണ് ശബ്ദമായിട്ടാണ് പലരും കമലയെ ഉപമിച്ചിരുന്നത്. ഈ പോരാട്ടത്തില്‍ താന്‍ പരാജയപ്പെട്ടെങ്കിലും വീണ്ടും പരിശ്രമിക്കുമെന്നാണ് കമല ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രഖ്യാപിച്ചത്.