നീല ട്രോളി ബാഗ് എന്താണെന്നു അന്വേഷിക്കണം ; സിപിഎം പരാതി നൽകി

rahul mamkoottathil and bule trolly bag

പാലക്കാട്: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീല ട്രോളി ബാഗിൽ പണം എത്തിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി സിപിഎം. കള്ളപ്പണം എത്തിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് പരാതി നൽകിയത്. എസ്പിക്കാണ് സിപിഎം പരാതി നല്‍കിയത്.

ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. രാഹുലും ഷാഫിയും 10.45 മുതൽ ഹോട്ടലിൽ ഉണ്ടായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗിൽ പണം എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഇന്നലെ കെപിഎം ഹോട്ടലിൽ കള്ളപ്പണം കൊണ്ട് വന്നിരുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിക്കുന്നത്. വ്യാജ ഐഡി കാർഡിലെ പ്രതി ഫെനി നൈനാൻ എന്തിനു കെപിഎം ഹോട്ടലിൽ വന്നു. അതും ട്രോളിയുമായി. കൂടെ രാഹുലും ഉണ്ടായിരുന്നു. ഇതിന്റെ തെളിവുകൾ എല്ലാം മാധ്യമങ്ങൾ വഴി പുറത്ത് വിടുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments