പാതിര റെയ്ഡില്‍ പത്ത് പേര്‍ക്കതിരെ കേസെടുത്തു

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച സ്വകാര്യ ഹോട്ടലിലേയ്ക്ക് രാത്രി 12 മണിയോടെ എത്തി പോലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവലുന്ന പത്ത് പേര്‍ക്കെതിരെയായിരുന്നു കേസ്.

അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. 12 മണിയോടെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് പുലര്‍ച്ചയോടെ ആയിരുന്നു. ഏകദേശം നാല് മണിക്കൂറോളമാണ് റെയ്ഡ് തുടര്‍ന്നത്. വനിതാ നേതാക്കളടക്കം ഹോട്ടലില്‍ താമസിച്ചിരുന്നു. കേരളത്തില്‍ നടക്കുന്ന വലിയ രാഷ്ട്രീയ പോര് തന്നെയാണ് കള്ളപ്പണ വിവാദത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments