National

ബിജെപി ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്നു; പ്രിയങ്ക

വയനാട്: ബിജെപി ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്നുവെന്ന് പരസ്യമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലെ ചെറുകോട് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ഇക്കാര്യം പ്രിയങ്ക വ്യക്തമാക്കിയത്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി ഇതിനോടകം തന്നെബിജെപിക്കെതിരെ പല വിമര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി അധികാരത്തില്‍ തുടരുന്നിടത്തോളം കാലം ജനങ്ങളെ ഭിന്നിപ്പിക്കും. മാത്രമല്ല, സമുദായങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇടയില്‍ അവിശ്വാസവും ഭയവും പ്രചരിപ്പിക്കുന്ന തരത്തിലുള്ള നേതാവാണ് അദ്ദേഹമെന്നും പ്രിയങ്ക വ്യക്തമാക്കി.

കര്‍ഷകര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ചെറിയ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനിടയില്‍, പൊതുമേഖലാ സ്ഥാപ നങ്ങള്‍ വലിയ ബിസിനസുകാരായ തന്റെ സുഹൃത്തുക്കള്‍ക്ക് മോദി വിറ്റെന്നും വന്‍കിട ബിസിനസുകള്‍ക്കുള്ള 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും പ്രിയങ്ക വിമര്‍ശിച്ചു. വയനാട്ടില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന കോണ്‍ ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രചരണം നവംബര്‍ 7 വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *