ശ്രീനഗര്‍: ജമ്മു കാശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായതില്‍ കാശ്മീരില്‍ എപ്പോഴും വിമര്‍ശനങ്ങളാണ്. കഴിഞ്ഞ ദിവസം ജികെയുടെ സ്ഥാപിത ദിനം പോലും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുമുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇപ്പോഴിതാ വാജ്‌പേയി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം പിന്‍തുടര്‍ന്ന മാര്‍ഗ രേഖ പിന്തുടര്‍ന്നിരുന്നെങ്കില്‍ ഇന്നും കാശ്മീര്‍ പഴയരീതിയില്‍ തുടര്‍ന്നേനെ എന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
നിയമസഭയിലാണ് ഇക്കാര്യം കാശ്മീരിന്‍രെ പുതിയ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ വിഭജിത ഭാഗങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡുകള്‍ തുറന്നത് വാജ്പേയിയാണ്. വാജ്‌പേയിയുടെ അനുസ്മരണ ദിനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, വാജ്പേയി കാണിച്ചുതന്ന പാതയും റോഡ്മാപ്പും പാതിവഴിയില്‍ ഉപേക്ഷിച്ചു, ജമ്മു കശ്മീരിലെ വാജ്പേയിയുടെ റോഡ് മാപ്പ് നടപ്പിലാക്കുകയും പിന്തുടരുകയും ചെയ്തിരുന്നെങ്കില്‍, നമ്മള്‍ ഈ സ്ഥാനത്ത് എത്തില്ലായിരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.