വാട്സാപ്പ് അനേകം പരീക്ഷണ ഫീച്ചറുകള്‍ പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്. സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോം ബീറ്റാ ടെസ്റ്ററുകള്‍ക്കായിട്ടാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. വാട്സാപ്പില്‍ വരുന്ന ചിത്രങ്ങള്‍ക്കായിട്ടാണ് പുതിയ ഫീച്ചര്‍ വന്നിരിക്കുന്നത്.
ചാറ്റ് ചെയ്യുമ്പോള്‍ അയക്കുന്ന ചിത്രങ്ങള്‍ ക്രത്രിമമാണോ എന്നറിയാന്‍ സാധിക്കുമെന്നതാണ് പുതിയ ഫീച്ചര്‍. മാത്രമല്ല, റിവേഴ്‌സ് ഇമേജ് ഫീച്ചറും ഇതിലുണ്ട്. നിലവില്‍, ആന്‍ഡ്രോയിഡിലെ ബീറ്റ ടെസ്റ്ററുകള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ, എന്നാല്‍ ഭാവിയില്‍ ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫീച്ചര്‍ പരീക്ഷിക്കുന്നതിന്, ഉപയോക്താക്കള്‍ ആന്‍ഡ്രോഡിനായുള്ള വാട്‌സാപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഒരു ചിത്രത്തിന്റെ ഉറവിടം വേഗത്തില്‍ നിര്‍ണ്ണയിക്കുന്നതിനുള്ള ശക്തമായ ഉപകരണമാണ് പുതിയ ഫീച്ചറിന്റെ സവിശേഷത.