സ്ത്രീകൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറഞ്ഞാൽ സംഭവിക്കുന്നത്…

ലൈംഗികബന്ധവും ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ അങ്ങനെ പറയാൻ വരട്ടെ. ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് പഠനം പറയുന്നത്. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തൽ.

ജേണല്‍ ഓഫ് സൈക്കോസെക്ഷ്വല്‍ ഹെല്‍ത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് .20നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ അപൂര്‍വമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 70 ശതമാനം കൂടുതലാണ്. കൂടാതെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതല്‍.

ജേണല്‍ ഓഫ് സൈക്കോസെക്‌ഷ്വൽ ഹെൽത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓട്ടം അല്ലെങ്കിൽ ജിമ്മിൽ പോകുന്നത് പോലെ, ശരീരത്തിന്റെ നല്ല ഹോർമോണായ സെറോടോണിന്റെ അളവ് പുറന്തള്ളുന്ന ഒരു എയറോബിക് വ്യായാമം കൂടിയാണ് സെക്‌സ്. ലൈംഗികവേളയിൽ തലച്ചോർ എൻഡോർഫിനുകളും ഓക്സിടോസിനും പുറത്തുവിടുന്നു. അത് നമ്മെ റിലാക്‌സ് ചെയ്യാനും ഉത്കണ്ഠകളിൽ നിന്നും മനസ്സിനെ അകറ്റിനിർത്താനും സഹായിക്കും. ഹൃദയാരാഗ്യം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും സെക്സ് കാരണമാകും.

രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധകളില്‍ നിന്നു ശരീരത്തെ സംരംക്ഷിക്കാനും ഇത് പ്രയോജനം ചെയ്യും. ഇത് പ്രോലക്റ്റിന്‍ ഉത്പാദനത്തിന് ഗുണം ചെയ്യുന്നു. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുക, പ്രത്യുത്പ്പാദനത്തെ സ്വാധീനിക്കുക, സ്ത്രീകളിലും പുരുഷന്മാരിലും മൊത്തത്തിലുള്ള ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുകയെന്നതൊക്കെയാണ് ഇതിന്റെ ധര്‍മ്മങ്ങള്‍.

കൂടാതെ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. മിനസോട്ടയിലെ വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 20 വയസ്സിന് മുകളില്‍ പ്രായമുള്ള 14,542 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വെയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആഴ്ചയില്‍ ഒരു തവണയിലധികം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗുണകരമാകുമെന്ന് പഠനത്തില്‍ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments