
ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു: മലയാളികളായ ജിതിനും വിബിനും ടീമിൽ
തിരുവന്തപുരം: രണ്ട് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിൽ. കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനനും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിങ്ങർ ജിതിൻ എംഎസും മുഖ്യ പരിശീലകൻ മനോളോ മാർക്വേസിൻ്റെ കീഴിൽ സീനിയർ ദേശീയ ടീമിൽ ഇടം നേടി. നവംബർ 18 നാണ് മത്സരം.
ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടക്കുന്ന മലേഷ്യയ്‌ക്കെതിരായ ഫിഫ ഇൻ്റർനാഷണൽ ഫ്രണ്ട്‌ലിക്ക് ആയുള്ള 26 അംഗ ടീം ഹെഡ് കോച്ച് മനോലോ മാർക്വേസ് ഇന്ന് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ജിതിൻ എം എസും വിബിൻ മോഹനനും ടീമിൽ ഉണ്ട്. ജിതിൽ നോർത്ത് ഈസ്റ്റിനായും വിബിൻ കേരള ബ്ലാസ്റ്റേഴ്സിനായും മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെക്കുന്നത്.
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്. ഡിഫൻഡർമാർ: ആകാശ് സാങ്‌വാൻ, അൻവർ അലി, ആശിഷ് റായ്, ചിംഗ്‌ലെൻസന സിംഗ് കോൺഷാം, ഹ്മിംഗ്തൻമാവിയ റാൾട്ടെ, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിംഗൻ. മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ജീക്സൺ സിംഗ് തൗണോജം, ജിതിൻ എംഎസ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ.