റഷ്യ; സ്വകാര്യമായി നിര്‍മിച്ച രണ്ട് ഇറാനിയന്‍ ഉപഗ്രഹങ്ങളെ റഷ്യ ഭ്രമണപഥത്തിലേക്കയച്ചു. ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കൗസര്‍, ഹോഡോഡ് എന്നീ പ്രധാനപ്പെട്ട രണ്ട് ഉപഗ്രഹങ്ങളുള്‍പ്പടെ 53 ചെറിയ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് റഷ്യ ചൊവ്വാഴ്ച പുലര്‍ച്ചെ സോയൂസ് റോക്കറ്റ് വിക്ഷേപിച്ചത്. റഷ്യയുടെ റോസ്‌കോസ്മോസ് ബഹിരാകാശ ഏജന്‍സി ഇക്കാര്യം പുറത്ത് വിട്ടിട്ടുണ്ട്.
ഭ്രമണപഥത്തില്‍ നിന്ന് ഇറാന്റെ ഭൂപ്രകൃതി നിരീക്ഷിക്കാന്‍ പറ്റുന്ന ഒരു ഇറാനിയന്‍ ഗവേഷണ ഉപഗ്രഹം ഫെബ്രുവരിയില്‍ റഷ്യ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു. ഇത് ഇറാനും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. ഉക്രൈയി നുമായുള്ള യുദ്ധം തുടരുന്ന റഷ്യ ഇറാനുമായി കൈ കോര്‍ത്തിരിക്കുകയാണ്. അതേസമയം ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധവും പുരോഗമിക്കുന്ന സമയത്താണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്.