KeralaNews

അത്യാവശമായി ഒന്‍പത് ലക്ഷം രൂപ വേണം, ലോറി വിൽക്കുന്നുവെന്ന് ലോറി ഉടമ മനാഫ്

കൊച്ചി ; സാമ്പത്തിക ബുദ്ധിമുട്ട് കാരണം താൻ ലോറി വിൽക്കാൻ തീരുമാനിച്ചെന്ന് ലോറി ഉടമ മനാഫ്. ശിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടമയായ മനാഫ് കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. അർജുന്റെ മൃതദേഹം കണ്ടെത്താൻ വേണ്ടി ദിവസങ്ങളോളം ദുരന്തഭൂമിയിൽ നിന്ന് പ്രവർത്തിച്ചതിന്റെ പേരിൽ നല്ലതും ചീത്തയുമായി നിരവധി തവണ അദ്ദേഹം ജനങ്ങൾക്കിടയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ അദ്ദേഹം വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. തനിക്ക് എത്രയും പെട്ടന്ന് ഒമ്പത് ലക്ഷം വേണമെന്നത് കൊണ്ട് തന്റെ ലോറി വിൽക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞ് രം​ഗത്തെത്തിയതോടെയാണ് അദ്ദേഹത്തെ വീണ്ടും സോഷ്യൽ മീഡിയ ഓർത്തെടുക്കുന്നത്.

‘അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , OLXല്‍ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലെ, 2012 മോഡല്‍ വണ്ടി 12 ടയര്‍ ലോറിയാണ് ’ മനാഫ് പറയുന്നു. അതേ സമയം നേരത്തെ ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച് മനാഫ് രംഗത്ത് എത്തിയിരുന്നു .

ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പറയുന്നു. ചാരിറ്റിക്ക് വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നും മനാഫ് പറഞ്ഞിരുന്നു. നിലവിൽ തിരക്കുള്ള ഉദ്ഘാടകനാണ് മനാഫ് . സോഷ്യൽമീഡിയയിൽ ഫാൻസ് അസോസിയേഷനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *