CinemaNews

ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി

ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി. 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭർത്താവ് ഡാനിയൽ വെബ്ബറെ തന്നെയാണ് സണ്ണി ലിയോൺ വീണ്ടും വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹ പ്രതിജ്ഞ പുതുക്കൽ മാലിദ്വീപിൽ വളരെ ആഘോഷപൂർവമാണ് നടന്നത്. മക്കളായ നിഷ, അഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നിവർ ചടങ്ങിന് സാക്ഷികളായി.

വിവാഹത്തിന്റെ ചിത്രങ്ങൾ സണ്ണി ലിയോൺ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. “ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും” – എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സണ്ണി ലിയോൺ കുറിച്ചത്.

അതേസമയം, 2011 ജനുവരിയിലായിരുന്നു സണ്ണി ലിയോണ്‍ – ഡാനിയല്‍ വെബ്ബർ വിവാഹം. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.

Leave a Reply

Your email address will not be published. Required fields are marked *