ഡല്‍ഹി; പ്രശസ്ത നാടോടി ഗായിക ശാരദ സിന്‍ഹ ഗുരുതരാവസ്ഥയില്‍. 72 കാരിയായ ശാരദ എയിംസിലാണ് ഇപ്പോള്‍ കഴിയുന്നത്. 2018 മുതല്‍ ഗായിക രക്താര്‍ബുദമെന്ന മാരക രോഗത്തോട് പോരാടുകയായിരുന്നു. പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചതിനാലാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ വെന്റിലേറ്ററിലാണ് ഗായിക. നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍.
അതുല്യ കലാകാരിയുടെ ചികിത്സയ്ക്ക് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പത്മശ്രീയും പത്മഭൂഷണുമടക്കം നിരവധി പുരസ്‌കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. നാടോടി വിശ്വാസത്തിന്റെ മഹത്തായ ഉത്സവമായ ഛതില്‍ ഗാനങ്ങള്‍ ആലപിച്ചാണ് ശാരദ പ്രശസ്തി നേടുന്നത്. ബീഹാറിലെ ഏറ്റവും വലുതും സവിശേഷവുമായ ഉത്സവമാണ്.
ബീഹാറിന് പുറമേ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൂര്‍ണ്ണമായ ആചാരങ്ങളോടെയാണ് ഈ നോമ്പ് ആഘോഷിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ശാരദയുടെ ശബ്ദമില്ലാത്ത ഒരു ഛാത് ഉത്സവും ഇതുവരെ കടന്നു പോയിട്ടില്ല. അതിനാല്‍ തന്നെ ആരാധകരും വളരെ നിരാശയിലാണ്.