“അഹിന്ദുക്കളായ ജീവനക്കാര്‍ തിരുപ്പതി ദേവസ്വ ഓഫീസുകളില്‍ വേണ്ട”; വിവാദ പരാമർശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ

ബംഗളൂരു: അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്വ ഓഫീസുകളില്‍ വേണ്ടെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ ബി ആർ നായിഡു. നയിഡുവിന്റെ പരാമർശം വിവാദത്തിൽ. കഴിഞ്ഞയാഴ്ച സർക്കാർ നയിഡുവിനെ ചെയർമാനാക്കി പുതിയ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബി ആർ നായിഡു വിവാദ പരാമർശം ഉന്നയിച്ചത്.

അഹിന്ദുക്കളായ നിരവധി പേർ ടിടിഡിയുടെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് അഭിമുഖത്തിൽ ചെയര്‍മാൻ പറയുന്നത്. ഇവർക്ക് വിആർഎസ് നൽകാൻ ടിടിഡി ദേവസ്വം നോട്ടീസ് നൽകുമെന്നും സ്വമേധയാ വിരമിക്കാൻ തയ്യാറാകാത്തവരെ ആന്ധ്ര സർക്കാരിന്‍റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നും നായിഡു അഭിമുഖത്തിൽ വ്യക്തമാക്കി.

തിരുപ്പതി ഹിന്ദു ക്ഷേത്രമാണെന്നും ഇവിടെ അഹിന്ദുക്കൾ ജോലി ചെയ്യേണ്ടതില്ലെന്നും നായിഡു പറഞ്ഞു. അതേസമയം, തിരുപ്പതി ട്രസ്റ്റ് നിയമാവലിയിൽ ഇത്തരമൊരു പരാമ‌ർശവുമില്ലെന്നിരിക്കേയാണ് നായിഡുവിന്‍റെ വിവാദപരാമർശം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments