പാലക്കാട്: മുനമ്പം പ്രശ്‌നത്തില്‍ ബിജെപിയും സര്‍ക്കാരും ചേര്‍ന്ന് കള്ളക്കളി കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കലിനു ശേഷമുള്ള അടുത്ത നീക്കമാണിതെന്നും തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചതു പോലെ മുനമ്പം പ്രശ്‌നത്തിലൂടെ പാലക്കാട് ബിജെപിയ്ക്ക് അനുകൂലമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വി. ഡി സതീശന്‍ പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന രാഷ്ട്രീയ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതിയില്‍ വഖഫ് ഭൂമിയല്ല എന്ന നിലപാട് എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. റെയിലിനെ പറ്റിയും അദ്ദേഹം വ്യക്തമാക്കി, സിവില്‍ ലൈന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും വി. ഡി സതീശന്‍ നിലപാടെടുത്തിരിക്കുകയാണ്.