എയ്ഡഡ് അധ്യാപക – ജീവനക്കാരുടെ ശമ്പളം: 10623.11 കോടിയെന്ന് കെ.എൻ. ബാലഗോപാൽ

KN Balagopal Kerala Finance Minister

സംസ്ഥാനത്ത് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൊടുക്കാൻ ചെലവായത് 10623.11 കോടി രൂപയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2023- 24 സാമ്പത്തിക വർഷത്തെ കണക്കാണിത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2023- 24 ലെ സംസ്ഥാനത്തിൻ്റെ റവന്യു വരുമാനം 126837.66 കോടിയാണ്.

എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം കൊടുക്കാൻ ചെലവായത് സംസ്ഥാന വരുമാനത്തിൻ്റെ 8.37 ശതമാനം ആണ്. 2022-23 ൽ 11042.14 കോടിയായിരുന്നു ഇവർക്ക് ശമ്പളം കൊടുക്കാൻ ചെലവായത്. 2023- 24 ൽ ശമ്പളം 10623.11 കോടിയായി കുറഞ്ഞുവെന്നും കെ.എൻ. ബാലഗോപാൽ നിയമസഭ മറുപടിയിൽ വ്യക്തമാക്കുന്നു.

സാമ്പത്തിക വർഷംഎയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം
2016-178576.03
2017-189646.35
2018-199513.25
2019-209528.62
2020-218004.33
2021-2212790.40
2022-2311042.14
2023-2410623.11

Read Also:

0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
trackback

[…] എയ്ഡഡ് അധ്യാപക – ജീവനക്കാരുടെ ശമ്പളം… […]

Vasudevan A K
Vasudevan A K
2 months ago

ഇനിയും കൂടുതൽ Aided സ്ഥാപനങ്ങൾ (Aided Schools, വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന Aided Colleges etc ) Healthcare. അതുപോലെ നിലവിൽ Aided സ്ഥാപനങ്ങളിൽ ഇനി പുതിയ Course കൾ തുടങ്ങരുത്.
സർക്കാർ സ്കൂൾ കൾ, സർക്കാർ കോളേജ് കൾ എന്നിവക്കായിരിക്കണം പ്രഥമ പരിഗണന.

വലിയ തോതിൽ കോഴ (10 ലക്ഷം മുതൽ 75 ലക്ഷം വരെ – Non Taxable amount. ) മേടിച്ചു അധ്യാപക – അനധ്യാപക നിയമനം ആണ് Manager /Management കൾ നടത്തുന്നത് എന്നത് പരസ്യമായ രഹസ്യം ആണ്. ഇങ്ങനെ നിയമിക്കുന്നവർക്ക് സർക്കാർ ശമ്പളവും നൽകണം! ഇപ്രകാരം കിട്ടുന്ന പണത്തിന്റെ 30 % പോലും,
School/ College ന്റെ Maintenance നു വേണ്ടി ചിലവാക്കാത്തവർ ആണ് നല്ല
ഒരു ഭാഗം Management ഉം. അവരുടെ Union ശക്തമായതു കാരണം അവർ പറയുന്ന പോലെ കേരള സർക്കാർ പ്രവർത്തിക്കുന്നു.
Aided സ്ഥാപനങ്ങളിൽ, Management Quota യിൽ (15-20% വരെ സീറ്റ്‌ ഇൽ ) വിദ്യാർത്ഥി പ്രവേശനത്തിനും കണക്കിൽ പെടാത്ത നല്ല ഒരു തുക മാനേജ്മെന്റ് മേടിക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ , അധ്യാപക – അനധ്യാപക നിയമനം, മാനേജ്മെന്റ് quota യിൽ വിദ്യാർഥിപ്രവേശനം രളത്തിൽ. മാത്രം ആണ് ഇത്രയും വലിയ കച്ചവടം നടക്കുന്നത്.
Aided School കളിൽ പത്രത്തിൽ പരസ്യം പോലും കൊടുക്കാതെ ഏജന്റ് മാരെ വെച്ചാണ് കച്ചവടം ഉറപ്പിക്കുന്നത്. ഇല്ലാത്ത Post ഇൽ പോലും manager, post ചെയുന്നു.
കോളേജ് ഇൽ പത്ര പരസ്യം Interview എന്നിവ നടത്തി, ഉദ്യോഗാർഥികളെ ചെറിയ ഒരു Screening നടത്താറുണ്ട്. Screen ചെയ്തു select ചെയ്ത വരിൽ നിന്നു മാത്രം ലക്ഷങ്ങൾ മേടിക്കും.

പ്രവീൺ കെ ആർ
പ്രവീൺ കെ ആർ
2 months ago
Reply to  Vasudevan A K

എയ്‌ഡഡ്‌ സ്കൂളിൽ കൂട്ടികൾ പഠിക്കുന്നത് ഫീസ് കൊടുത്തിട്ടല്ല.എയ്‌ഡഡ്‌ സ്‌കൂളിലും സർക്കാർസ്‌കൂളിലും കേരളത്തിലെ കൂട്ടികൾ പഠിക്കുന്നത് ഒരേ സാമ്പത്തിക ചെലവിലാണ് .എയ്‌ഡഡ്‌ സ്‌കൂളിനു പകരം .കേരളത്തിൽ മൊത്തം എത്ര ഏക്കർ സ്ഥലത്താണ് എയ്ഡഡ് സ്കൂളുകൾ നിൽക്കുന്നതെന്നും എത്ര ഏക്കർ സ്ഥലത്താണ് സർക്കാർ സ്കൂൾ നിൽക്കുന്നതെന്നും പഠിക്കണം ..മൊതൊ കേരളത്തിൽ എത്രകുട്ടികൾ എയ്‌ഡഡ്‌ സ്കൂളിൽ പടിക്കുന്നുണ്ടെന്നും നോക്കണം .അത്ര കുട്ടികൾക്ക് പഠിക്കുവാൻ പുതിയ ഗവർമെന്റ് സ്കൂൾ ഉണ്ടാക്കുവാൻ സർക്കാരിന്റെ കൈയിൽ കാശുണ്ടോ എന്നുനോക്കണം.ഇനി അത്രയും സ്കൂളുണ്ടാക്കിയാൽ അത് നടതീകൊണ്ടുപോകുമ്പോൾ ചെലവ് കുറക്കാൻ പറ്റുമോ നോക്കണം .പുതിയ കോഴ്സ് അനുവദിക്കാതിരിക്കുമ്പോൾ അത് നാട്ടിലെ കുട്ടികളെ ബാധിക്കുമോ അതോ രാപകലില്ലാതെ അവിടെ കഷ്ട്ടപ്പെടുന്ന അദ്ധ്യാപകരെ ബാധിക്കുമോ ?കേരളത്തിൽ സർക്കാരിന്റെ കൈയിൽ ഇപ്പോൾ ഉള്ളരീതിയിൽ ശമ്പളം കൊടുക്കാൻ പണമില്ലാത്തതുകൊണ്ട് സമൂഹത്തിനെ ഒന്നടങ്കം നശിപ്പിക്കുവാനുള്ള കേവലബുദ്ധി സംസ്കാരമായിട്ടേ ഈ അഭിപ്രായത്തെ കാണാൻ കഴിയുന്നുള്ളു