ഡയാന രാജകുമാരിയുടെ നെക്ലേയ്‌സില്‍ തിളങ്ങി കിം കര്‍ദാഷിയാന്‍

ലോസ് ആഞ്ചല്‍സ്; അമേരിക്കന്‍ മോഡലും സാമൂഹിക പ്രവര്‍ത്തകനുമായ കിം കര്‍ദാഷിയാന്റെ പുതിയ ചിത്രം ട്രെന്‍ഡിങ്ങാകുന്നു. ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട നെക്ലോയ്‌സായ ക്രോസ് നെക്ലേയ്‌സ് ധരിച്ച് നില്‍ക്കുന്ന പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലോസ് ആഞ്ചല്‍സിലെ ലാക്മ ആര്‍ട്ട് ആന്‍ഡ് ഫിലിം ഗാലയിലാണ് ട്രെന്‍ഡിങ് ആഭരണം ധരിച്ച് കര്‍ദാഷിയാന്‍ എത്തിയത്. മെര്‍ലിന്‍ മണ്‍റോ, ജാനറ്റ് ജാക്‌സണ്‍, ജാക്കി കെന്നഡി എന്നിവരുടെയെല്ലാം പ്രിയപ്പെട്ട ആഭരണങ്ങള്‍ ധരിച്ച്് മുന്‍പും കര്‍ദാഷിയാന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

2023 ജനുവരിയില്‍ സോത്ത്ബിയുടെ ലേലത്തില്‍ ഏകദേശം 212,000 ഡോളറിന് കര്‍ദാഷിയാന്‍ ഡയാന രാജകുമാരിയുടെ ക്രോസ് പെന്‍ഡന്റ് നെക്ലെയ്‌സ് സ്വന്തമാക്കി, 1997-ല്‍ ഡയാനയുടെ മരണത്തിന് ശേഷം മാലയുടെ ആദ്യമായിട്ടാണ് ഈ മാല പുറത്ത് കാണുന്നത്. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും കര്‍ദാഷിയാനിലോട്ട് തന്നെയാണ്. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് കോര്‍ട്ട് ജ്വല്ലറികളായ ഗാരാര്‍ഡ് ഇത് നിര്‍മ്മിച്ചത്. ഏകദേശം 5.25 കാരറ്റ് വജ്രങ്ങളുള്ള ഈ ആ 5.4 ഇഞ്ച് 3.7 ഇഞ്ച് വലുപ്പമുള്ളതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments