2036 ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ റെഡി; ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു

2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് 10 രാജ്യങ്ങളാണ്.

indian olympics

കായിക മേഖലയുടെ വളർച്ചയ്ക്കായി ഇന്ത്യ തുടങ്ങുന്ന വലിയ നീക്കമാണ് 2036ലെ ഒളിമ്പിക്സ്. ഒളിമ്പിക്സ് ഇന്ത്യയിൽ നടത്താനുള്ള താൽപ്പര്യം അറിയിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം പ്രകടിപ്പിച്ച് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐഒസി)ക്ക് ഔദ്യോഗികമായി കത്തയച്ചു.

2036ല്‍ ഇന്ത്യയില്‍ ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ ഭാഗമായാണ് നീക്കം. ഒളിംപിക്‌സ് നടത്താനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളര്‍ച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഐഒസി സൂചിപ്പിച്ചു.

2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ പ്രകടിപ്പിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ തന്റെ വസതിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പാരീസ് ഒളിമ്പിക്സ് അത്ലറ്റുകളുമായുള്ള ആശയവിനിമയത്തില്‍, 2036ലെ ഒളിംപിക്‌സ് രാജ്യത്ത് നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും തയാറെടുപ്പുകള്‍ ആരംഭിക്കാനും പ്രധാനമന്ത്രി മോദി താരങ്ങളോടു പറഞ്ഞിരുന്നു.

2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് 10 രാജ്യങ്ങളാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഈ രാജ്യങ്ങളുമായി ഐഒസി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments